BREAKING NEWSKERALALATEST

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; ‘കലിപ്പിച്ച്’ മുഖ്യമന്ത്രി

തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സംഭവം.
വേദിക്ക് പുറത്ത് സ്വാഗതമേകാന്‍ നിയോഗിച്ച ചെണ്ടമേളസംഘം വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കൊട്ടിക്കയറുകയായിരുന്നു. ഇതോടെ പ്രസംഗം നിര്‍ത്തി ദേഷ്യപ്പെട്ട മുഖ്യമന്ത്രി ഇപ്പോള്‍ ഇതിനെക്കുറിച്ച് പറയുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനാവുകയും ചെയ്തു.
‘ഇപ്പോള്‍ ഇവിടെയുള്ളവര്‍ എന്റെ സംസാരമല്ല കേള്‍ക്കുന്നത്. ആ ഡ്രമ്മിന്റെ മുട്ടലാണെന്നതു കൊണ്ട് കുറച്ചു നേരം ഞാന്‍ നിര്‍ത്താം. അത് കഴിയട്ടെ, എന്നിട്ട് സംസാരിക്കാം. ഇപ്പോള്‍ ഈ കാണിച്ചതിനെപ്പറ്റി ഞാന്‍ പറയുന്നില്ല എന്നു മാത്രം’– പ്രസംഗം നിര്‍ത്തുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയതോടെ വേദിയില്‍ നിന്ന് ഏഴുന്നേറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പോലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker