BREAKINGKERALA

ഉനൈസയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ബുറൈദ: അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയുടെ മകന്‍ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരത് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ജോലിക്കെത്താതിരുന്നതിനെത്തുടര്‍ന്ന് തൊഴിലുടമ താമസസ്ഥലത്ത് അന്വേഷിച്ചെത്തി. ഏറെനേരം വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തുവരികയായിരുന്നു ശരത്. രണ്ടു മാസം മുമ്പാണ് ഭാര്യ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്.

Related Articles

Back to top button