തൃശ്ശൂര്‍: ഉന്നതവിദ്യഭ്യാസ മേഖലയില്‍ അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓണ്‍ലൈന്‍ ക്ലാസുകളും നിര്‍ദേശിക്കുന്ന പദ്ധതിക്ക് യു.ജി.സി. തുടക്കംകുറിച്ചു. ബ്ലെന്‍ഡഡ് ലേണിങ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച് ഉപസമിതിയുടെ കുറിപ്പ് അഭിപ്രായങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചു.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എ.ബി.സി.) എന്ന സംവിധാനമാണ് ഇതില്‍ പ്രധാനം. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തിരഞ്ഞെടുത്ത് അധ്യാപകരെയും പഠനസമയവും സ്വയം നിശ്ചയിക്കാനും ഇഷ്ടത്തിനും താത്പര്യത്തിനും അനുയോജ്യമായ പഠനരീതികളും പരീക്ഷാസമ്പ്രദായവും ഇതില്‍ സ്വീകരിക്കാം. പരീക്ഷകളുടെ കാര്യത്തിലും വിപ്ലവകരമായ നിര്‍ദേശങ്ങളാണുള്ളത്. ഓപ്പണ്‍ ബുക്ക്, ഗ്രൂപ്പ് പരീക്ഷ, വിലയിരുത്തല്‍ എന്നിവയാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രോജക്ടുകള്‍ക്കും വാചാപ്പരീക്ഷയും നിര്‍ബന്ധമാണ്.
എ.ബി.സി. സവിശേഷതകള്‍
* പരസ്പരബന്ധമുള്ളതോ അല്ലാത്തതോ ആയ വിഷയങ്ങളുടെ തിരഞ്ഞെടുപ്പിന് അവസരം
* റഗുലര്‍, വിദൂര, ഓണ്‍ലൈന്‍, വെര്‍ച്വല്‍ രീതികളുടെ സാധ്യത
* ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ അവസരം
* ക്രെഡിറ്റുകളെ ബിരുദമായോ ഡിപ്ലോമയായോ മാറ്റാം
* പഠനം എപ്പോള്‍ നിര്‍ത്താനും തുടങ്ങാനും സൗകര്യം.
* വിവിധ വിഷയങ്ങളുടെ സമ്മിശ്ര പഠനസാധ്യത (ബാച്ചിലര്‍ ഓഫ് ലിബറല്‍ എജ്യുക്കേഷന്‍)
അടിസ്ഥാന സൗകര്യം
പദ്ധതിക്ക് ലേണിങ് മാനേജിങ് സിസ്റ്റം എന്ന ക്ലൗഡ് പ്ലാറ്റ് ഫോം നിര്‍ബന്ധമാണ്. ഇതിലാണ് അധ്യാപകര്‍ പഠന സാമഗ്രികള്‍ പങ്കുവെക്കേണ്ടത്. ഓണ്‍ലൈന്‍ ചര്‍ച്ചകള്‍, പ്രശ്നോത്തരികള്, സര്‍വേകള്‍ തുടങ്ങിയവ നടത്താനും സൗകര്യം.
മറ്റു സംവിധാനങ്ങള്‍
* ഇ.ആര്.പി. സംവിധാനം. വിദ്യാര്‍ഥി പ്രവേശിക്കുന്നതു മുതല്‍ ജോലികിട്ടുന്നതുവരെയുള്ള വിവരങ്ങള്‍ നിര്‍ബന്ധമാക്കല്‍.
* സുസജ്ജമായ കംപ്യൂട്ടര്‍ ലാബുകള്‍.
* സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍.
* പ്രീപോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോകള്‍
* അഞ്ചുമുതല്‍ 10 വരെ ജി.ബി.പി.എസ്. വേഗമുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി.
നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ ജൂണ്‍ ആറിനകം സമര്‍പ്പിക്കണം. വിലാസം policyfeedbackugc@gmail.com