KERALAEDUCATIONLATEST

ഉന്നത വിദ്യാഭ്യാസ രംഗത്തു തരംഗമായി എസിഇ മാക്കത്തോണ്‍

തിരുവനന്തപുരം: നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയവും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഊര്‍ജതന്ത്ര 2021 പരിപാടിയുടെ ഭാഗമായി നടത്തുന്ന എ സി ഇ മാക്കത്തോണ്‍ സംസ്ഥാനതല പരിപാടിയുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 20 ന് അവസാനിക്കുന്നു.2022 ഫെബ്രുവരി 10 മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷനില്‍ കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ എസ് എസ് യൂണിറ്റുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ 5 മത്സര ഇനങ്ങളിലായി പങ്കെടുക്കുന്നു.
യുഎന്‍ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ അംഗീകരിച്ച സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (SDGs) ഏഴാമത്തെ അജണ്ടയായ Affordable Clean Energy അഥവാ പ്രയോഗവത്കരിക്കാവുന്ന ക്ലീന്‍ ഊര്‍ജം ആസ്പദമാക്കിയാണ് ഈ മത്സരങ്ങള്‍.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളിലെ സാങ്കേതിക വിദഗ്ദ്ധര്‍ ക്ലാസുകള്‍, സാങ്കേതിക സഹായം എന്നിവ നല്‍കുന്നതായിരിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകളെ സംസ്ഥാനതലത്തില്‍ ആദരിക്കുന്നതും ഉത്പാദന / വിപണന സാധ്യതകള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതുമാണ്.
മാക്കത്തോണിലൂടെ വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളെ സംബന്ധിച്ച വിലയിരുത്തല്‍, SDG 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അവബോധം സമൂഹത്തില്‍ ഉണ്ടാക്കുക, ഊര്‍ജ കാര്യക്ഷമതയെയും പുനരുപയോഗ ഊര്‍ജത്തെയും കുറിച്ചുള്ള അവബോധം വളര്‍ത്തുക , നവീകരണത്തിലും അറിവിലും / innovation and knowledge ല്‍ വര്‍ദ്ധന സാധ്യമാക്കുക, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഫീല്‍ഡ് വര്‍ക്കിലൂടെ പരിഹാരം കണ്ടെത്തുക, യുണൈറ്റഡ് നേഷന്‍സ് മുഖേന കണ്ടെത്താവുന്ന ഒരു അന്താരാഷ്ട്ര വിപണിയിലേക്ക് കേരളത്തിലെ ക്യാമ്പസ്സില്‍ നിന്ന് NSS ന്റെ നേതൃത്വത്തില്‍ ഒരു വ്യവസായിക ഉല്‍പന്നം /സേവനം ഉറപ്പു വരുത്തുക, പേപ്പര്‍ അവതരണത്തിലൂടെ ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടാകുന്ന പുതിയ ഗവേഷണങ്ങളും തന്ത്രപരമായ ആശയങ്ങളും രൂപീകരിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.
രജിസ്‌ട്രേഷനും മറ്റു വിശദവിവരങ്ങള്‍ക്കും https://acemakathon.nsskerala.org/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ നിങ്ങളുടെ സ്ഥാപനങ്ങളിലെ എന്‍ എസ് എസ് യൂണിറ്റുകളുമായോ പ്രോഗ്രാം ഓഫീസര്മാരുമായോ ബന്ധപെടുക. ഫോണ്‍: 7012575788, 8078180780, 9074018850

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker