BREAKING NEWSKERALALATEST

ഉപതെരഞ്ഞെടുപ്പ്: സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് സര്‍വകക്ഷിയോഗം. ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത തേടിയാണ് സര്‍്ക്കാര്‍ നീക്കം. യോഗതീരുമാനത്തിനനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ഈ വിഷയത്തില്‍ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു.
നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല എന്ന സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെങ്കില്‍, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതില്‍ പിന്തുണയ്ക്കാമെന്നാണ് യുഡിഎഫ് നിലപാട്.

തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിലാണ് ബിജെപി. എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കുമോയെന്ന് കാര്യം അറിയില്ല. സര്‍ക്കാരിനൊപ്പം ഈ വിഷയത്തില്‍ തീരുമാനമെടുക്കാനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags

Related Articles

Back to top button
Close