തിരുവനന്തപുരം: മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകര്‍ത്തതിനാല്‍ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തില്‍ സംവിധായകന്‍ കഠിനമായി വിമര്‍ശിച്ചെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ്ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മിഷന് മൊഴി നല്‍കി.
സ്ത്രീകള്‍ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷന്‍മാര്‍ക്ക് ചിന്തിക്കാനാകുന്നില്ല. അവര്‍ പേരിനും പ്രശസ്തിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷന്‍മാര്‍ക്ക്.
ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിര്‍ക്കുന്ന ആളാണെങ്കില്‍ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്. അതിനാല്‍ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കില്‍പോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോള്‍ ഉണ്ടാകാമെന്നും പരസ്യമായി പറയാന്‍ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി. കൃത്യമായ വേതനം നല്‍കാതെ പറ്റിക്കുന്നു. കരാറില്‍ പറയുന്നതും യഥാര്‍ഥത്തില്‍ നല്‍കുന്ന തുകയും തമ്മില്‍ വലിയ അന്തരമെന്നും മൊഴി.
66 Less than a minute