ENTERTAINMENTMALAYALAM

ഉപയോഗിക്കാത്ത ഫോണോ ലാപ്പോ ഉണ്ടോ…തരൂ; നിര്‍ദ്ധന കുട്ടികള്‍ക്കായി മമ്മൂട്ടി

സംസ്ഥാനത്തെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി രംഗത്ത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന കാരണത്താല്‍ ഈ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടമാകരുത് എന്നത് ലക്ഷ്യം വച്ചാണ് താരത്തിന്റെ ഇടപെടല്‍. വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവ ഇത്തരം കുട്ടികള്‍ക്ക് കൈമാറാണമെന്ന അഭ്യര്‍ത്ഥനയുമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഇതിനായി ‘വിദ്യാമൃതം’ എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം :

‘സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.’
സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സഹായകമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലാക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആന്‍ഡ് സേഫ് ‘ കൊറിയര്‍ ഓഫീസില്‍ എത്തിക്കണം. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്തുകഴിഞ്ഞാല്‍ സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കും.
പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ പിന്തുണയുമുണ്ട്. കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉള്ളവരെയും ആരോഗ്യ പ്രശ്‌നം ഉള്ള ദാതാക്കളേയും ഫാന്‍സ് അംഗങ്ങള്‍ സഹായിക്കും. അവര്‍ പ്രസ്തുത വീടുകളില്‍ എത്തി ഉപകരണങ്ങള്‍ ശേഖരിച്ചു തുടര്‍ നടപടികള്‍ക്ക് സഹായിക്കും. ലഭിക്കുന്ന മൊബൈലുകള്‍ക്ക് കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

അനൂപ് +919961900522
അരുണ്‍ +917034634369
ഷാനവാസ് +919447991144
വിനോദ്+919446877131
അന്‍ഷാദ് +918891155911
ഹമീദ് +919946300800 എന്നിവരെ പദ്ധതിയില്‍ പങ്കെടുക്കനോ സംശയങ്ങള്‍ക്കോ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker