KERALALATEST

‘ഉപ്പു തിന്നവൻ വെള്ളം കുടിക്കും’; കുഴൽപ്പണക്കേേസിൽ സി കെ പദ്മനാഭൻ

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭന്‍. അത് പ്രകൃതി നിയമമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണെന്നും പ്രകൃതി സംരക്ഷണ ദിനത്തില്‍ ആ ഒരുവാക്ക് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും പത്മനാഭന്‍ വ്യക്തമാക്കി.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനിലേക്ക് അന്വേഷണം നീളുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതോടെ സുരേന്ദ്രന് മേലുള്ള കുരുക്ക് മുറുകകയാണ്. ഈ സാഹചര്യത്തിലാണ് സി കെ പദ്മനാഭന്‍റെ പ്രതികരണം വന്നിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker