ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ? കത്തിൽ അദ്ദഹത്തിന്‍റെ പേരില്ലായിരുന്നുവെന്നും നന്ദകുമാറിന്‍റെ ആരോപണങ്ങൾ തള്ളി ശരണ്യ മനോജ്. ആരുടേയും കത്ത് വിറ്റ് കാശുണ്ടാക്കിയില്ല. ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ തെളിവുകൾ കൂടി കൊടുക്കണം. നന്ദകുമാർ തെളിവുകൾ ഹാജരാക്കണം. ആരുടെ കയ്യിൽ നിന്നും പണം വാങ്ങി എന്നതിന് തെളിവ് വേണമെന്നും ശരണ്യ മനോജ് പറഞ്ഞു.കോടതിയെ സമീപിക്കും. കത്ത് ആദ്യം വായിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നു. ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ വ്യക്തമാണ്. നന്ദകുമാർ പറഞ്ഞത് അമ്മയുടെ ചികിത്സയ്ക്കായി 50 ലക്ഷം രൂപ ചെലവുണ്ടെന്നാണ്. കേരള കോൺഗ്രസ് ബിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കത്ത് ജയിലിൽ നിന്നും കിട്ടി പ്രദീപ് വാങ്ങി തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോൾ ബാലകൃഷ്‌ണപിള്ള സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കത്ത് കൈയിലിരുന്നത്.ചാനൽ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കത്ത് വാങ്ങിയത്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്ത് എഴുതിയ കത്ത് വാങ്ങിയെടുത്തത് ആര്‍. ബാലകൃഷ്ണപിള്ളയെന്നും കത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ലൈംഗിക പീഡനപരാതിയുണ്ടായിരുന്നില്ലെന്നും മനോജ് പറഞ്ഞു. നന്ദകുമാർ മൂന്നോ നാലോ പ്രവശ്യം വീട്ടിൽ വന്നു കത്ത് ആവശ്യപ്പെട്ടു. ഇരയുടെ ആവശ്യപ്രകാരം നിർബന്ധപൂർവം കത്ത് വാങ്ങുകയായിരുന്നുവെന്ന് ശരണ്യ മനോജ് പറഞ്ഞു.
Check Also
Close - പ്രവാചക പിറവിയുടെ പുണ്യസ്മരണകള്‍ ഉയര്‍ത്തി ഇന്ന് നബി ദിനംSeptember 28, 2023