BUSINESSBUSINESS NEWS

ഉല്‍സവ കാല ഓഫറുമായി ഓഗ്മന്റ് ഗോള്‍ഡ്, ‘സ്വര്‍ണത്തിന് പണം നല്‍കൂ വെള്ളി സൗജന്യമായി നേടൂ’

തിരുവനന്തപുരം : ഇന്ത്യയിലെ ഗോള്‍ഡ് ടെക്ക് എക്കോസിസ്റ്റത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഓഗ്‌മെന്റ് ‘ഗോള്‍ഡ് ഫോര്‍ ഓള്‍’ ഈ ഉല്‍സവ കാലത്ത് വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ‘സ്വര്‍ണത്തിന് പണം നല്‍കൂ വെള്ളി സൗജന്യമായി നേടൂ’ എന്ന ഓഫര്‍ അവതരിപ്പിക്കുന്നു.
നൂതനമായ ഈ ഓഫറിലൂടെ ഓഗ്‌മോണ്ട് ഡോട്ട് കോം പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി ഡിജി ഗോള്‍ഡും ഡിജി സില്‍വറും വാങ്ങുന്നവര്‍ക്ക് സൗജന്യമായി വെള്ളി ലഭിക്കും. ഡിജി ഗോള്‍ഡ് വാങ്ങുന്നവര്‍ക്ക് അങ്ങനെ ഒരു ലോഹത്തിന്റെ വിലയില്‍ രണ്ട് ലോഹം സ്വന്തമാകും. ഓഫര്‍ ലഭ്യമാകാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയുടെ ഡിജി ഗോള്‍ഡ് വാങ്ങണം. വാങ്ങി 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സൗജന്യ വെള്ളി അക്കൗണ്ടില്‍ ലഭിക്കും.
ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ ലഭ്യമാണ്. ഓഗ്മന്റ് ് ഡോട്ട് കോമിലൂടെ ഓണ്‍ലൈനായി ഡിജി സ്വര്‍ണവും വെള്ളിയും വാങ്ങാം. ഒരു രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ അവസരമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker