KERALANEWS

എംജി സർവകലാശാല സിൻഡിക്കേറ്റ്: സിപിഐയെ തഴഞ്ഞ് കേരള കോൺഗ്രസിന് പരിഗണന നൽകി സിപിഎം; കോട്ടയത്ത് ഇടതുമുന്നണിയിൽ അതൃപ്ത്തി പുകയുന്നു

എല്‍.ഡി.എഫില്‍ സിപിഐയെ തഴഞ്ഞ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ രണ്ടാം കക്ഷിയാക്കാനുള്ള നിരന്തര നീക്കത്തില്‍ പ്രതിഷേധം. എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ ഉന്നത വിദ്യാഭ്യാസ പട്ടികയില്‍ (ജനറല്‍) വര്‍ഷങ്ങളായി സിപിഐ നിലനിര്‍ത്തിയിരുന്ന ഒരു സീറ്റ് സിപിഎം. പിടിച്ചെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ജോസ് വിഭാഗത്തിന് സീറ്റ് നല്‍കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ പട്ടികയിലും അധ്യാപകരുടെ പട്ടികയിലും ഉണ്ടായിരുന്ന ഓരോ സീറ്റുകളില്‍ പ്രതിനിധികളെ നിശ്ചയിക്കാതെ സിപിഐ മാറി നില്‍ക്കുകയാണ്. പലപ്പോഴും എല്‍ഡിഎഫിലെ വലിയ കക്ഷി എന്ന നിലയില്‍ സിപിഎം അവസരങ്ങള്‍ കവര്‍ന്നെടുക്കാറുണ്ടെങ്കിലും സിപിഐ മൗനം പാലിക്കുകയായിരുന്നു പതിവ്. എന്നാല്‍ അടുത്തിടെയായി സിപിഐയുടെ അവസരങ്ങള്‍ ജോസ് വിഭാഗത്തിന് നല്‍കുന്നതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്.

Related Articles

Back to top button