കുമളി : ബംഗലൂരുവില്‍ നിന്നും എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി എത്തിയ സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ ഇടുക്കി വണ്ടിപ്പെരയാറിനു സമീപം എക്സൈസ് പിടികൂടി. കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പരിശോധനക്കായി കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയ സംഘത്തെ പിന്തുടര്ന്നാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ ഡൈന, വിജേഷ്, നിതീഷ്, കിരണ്‍, പ്രകോഷ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും പിടികൂടി. ഇവര്‍ സഞ്ചരിച്ച വാഹനം അറുപത്തി മൂന്നാം മൈലിലെ പെട്രോള്‍ പമ്പില്‍ ഇടിച്ചു കയറ്റി തിരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ടയര്‍ പഞ്ചറായി.
ഈ വാഹനവും കസ്റ്റഡിയിലെടുത്തു. ബംലഗുരുവില് നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് സംഘാംഗങ്ങള്‍ മൊഴി നല്‍കിയത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.