BREAKINGKERALA

എംപിമാരുടെ യോഗത്തില്‍ തര്‍ക്കം മുറുകി: മുഖ്യമന്ത്രിയും രാജ്‌മോഹന്‍ ഉണ്ണിത്താനും നേര്‍ക്കുനേര്‍ വാക്‌പോര്

തിരുവനന്തപുരം: എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക് പോര്. കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്‌നമായത്. കാസര്‍ക്കോട് എയിംസ് കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാന്‍ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
കാസര്‍കോട് – പാണത്തൂര്‍ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന് ഉണ്ണിത്താന്‍ വിമര്‍ശിച്ചു. എന്‍ഒസി എംപിയുടെ കയ്യില്‍ തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഉണ്ണിത്താന്‍ ക്ഷുഭിതനായി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കളിയാക്കരുതെന്നും പലതും കണ്ടാണ് എംപിയായതെന്നും ഉണ്ണിത്താന്‍ തിരിച്ചടിച്ചു. സംസ്ഥാനത്തിനറെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംയുക്തമായി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.

Related Articles

Back to top button