KERALAENTERTAINMENTLATESTMALAYALAM

‘എം പി യുടെ മുമ്പില്‍ വാഹനം കൊണ്ടു വന്നിട്ട് ഓഫീസര്‍ ഇരിക്കുന്നത് ശരിയല്ല’: സുരേഷ് ഗോപി എംപി

തൃശൂര്‍: ഒല്ലൂര്‍ എസ്.ഐയെകൊണ്ട് സല്യൂട്ട് അടിപ്പിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. എം പി യുടെ മുമ്പില്‍ വാഹനം കൊണ്ടു വന്നിട്ട് ഓഫീസര്‍ ഇരിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ഉള്ളവര്‍ രാജ്യ സഭ ചെയര്‍മാനോട് പരാതി അറിയിക്കട്ടെ. വളരെ സൗമ്യമായിട്ടാണ് എസ്.ഐയെ വിളിച്ചു വരുത്തിയത്. താന്‍ തിരിച്ചു സല്യൂട്ട് അടിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി.
ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സുരേഷ്‌ഗോപി എം.പി സല്യൂട്ട് ചെയ്യിപ്പിച്ചത് വാര്‍ത്തയായിരുന്നു. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ‘ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല’ എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.
ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണര്‍ ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണര്‍ സിനിമ വമ്പന്‍ ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്.ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker