BREAKING NEWSKERALALATESTNEWS

എം പി വീരേന്ദ്രകുമാർ അന്തരിച്ചു

എം പി വീരേന്ദ്രകുമാർ അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നിലവിൽ രാജ്യസഭാംഗമായ വീരേന്ദ്രകുമാർ മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമാണ്.

എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിയോടെ വയനാട് കല്‍പറ്റയിലാണ് സംസ്‌കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ അന്ത്യം.

മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ വയനാട്ടിലെ കല്‍പറ്റയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. എക്കാലവും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എം പി വീരേന്ദ്രകുമാര്‍. ഇന്നലെ രാത്രി 8.30 നാണ് എം പി വീരേന്ദ്രകുമാറിന് വീട്ടില്‍വച്ച് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് 11 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

അന്ത്യമോപചാരം അര്‍പ്പിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എംഎല്‍എ, പ്രദീപ് കുമാര്‍ എംഎല്‍എ, മാതൃഭൂമി ഡയറക്ടര്‍ പി.വി ചന്ദ്രന്‍, സംവിധായകന്‍ രഞ്ജിത്ത് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ എത്തി. ഉഷയാണ് ഭാര്യ , ശ്രേയാംസ്‌കുമാര്‍, ആഷ ,നിഷ, ജയലക്ഷ്മി എന്നിവരാണ് മക്കള്‍.

എം പി വീരേന്ദ്രകുമാര്‍ എംപിയുടെ നിര്യാണത്തില്‍ കേരളഭൂഷണം എംഡിയും ചീഫ് എഡിറ്ററുമായ ഡോ. കെ.സി. ചാക്കോ അനുശോചനം രേഖപ്പെടുത്തി.

Tags

Related Articles

Back to top button
Close