BREAKING NEWSKERALALATEST

എം ശിവശങ്കര്‍ റിമാന്‍ഡില്‍, എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്ത ശിവശങ്കരനെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത പണം ലൈഫ് മിഷന്‍ ഇടപാടിലെ കോഴയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ അറിയിച്ചിരുന്നു. ശിവശങ്കറിനെ രക്ഷിക്കാനാണ് ഈ പണം സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതാണെന്ന് സ്വപ്ന മൊഴി നല്‍കിയതെന്ന് ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇഡിയുെട വാദങ്ങള്‍.

ശിവശങ്കറിനു കൂടി അവകാശപ്പെട്ട പണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇത് ലൈഫ് മിഷന്‍ ഇടപാടിലെ കോഴയാണ്. ശിവശങ്കറിനെ രക്ഷിക്കാന്‍ ഇതു സ്വര്‍ണക്കടത്തിലെ പണമാണെന്ന് സ്വപന മൊഴി നല്‍കുകയായിരുന്നു. സ്വപ്‌ന ശിവശങ്കറിന്റെ മുഖംമൂടി മാത്രമാണെന്നും ഇഡി അഭിഭാഷകന്‍ പറഞ്ഞു.

Related Articles

Back to top button