LATESTKERALA

എം.സി കമറുദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി.കമറുദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തരയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്.

ജില്ലാ ജയിലില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് നടപടി. അതിനിടെ കൂടുതല്‍ കേസുകളില്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു വഞ്ചനാ കേസില്‍ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തിന് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കി.

Related Articles

Back to top button