BREAKING NEWSKERALA

എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ ധരിച്ച ടീ ഷര്‍ട്ട് കണ്ടെത്താനായില്ല,വേളി കായലില്‍ ഉപേക്ഷിച്ചെന്നു പൊലീസ്, റിമാന്‍ഡ് നീട്ടി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതി സ്‌ഫോടകവസ്തു എറിയുന്ന സമയത്ത് ധിരിച്ചിരുന്ന ടീ ഷര്‍ട്ട് പൊലീസിന് കണ്ടെത്താനായില്ല. ടീ ഷര്‍ട്ട് കണ്ടെത്താനായില്ലെന്നും വേളി കായലില്‍ പ്രതി ഇത് ഉപേക്ഷിച്ചെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ടീ ഷര്‍ട്ട് വാങ്ങിയ കടയില്‍ പ്രതിയുമായെത്തി പൊലീസ് തെളിവെടുത്തിരുന്നു.
പുലര്‍ച്ചെയാണ് ജിതിനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. പൊലീസ് വാഹനം ഒഴിവാക്കിയായിരുന്നു എകെജി സെന്ററില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സ്‌ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം കായലില്‍ ഉപേക്ഷിച്ചതായി ജിതിന്‍ മൊഴി നല്‍കിയെന്ന് ക്രൈംബാഞ്ച് അറിയിച്ചു. നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു ജിതിന്‍ നേരത്തെ നല്‍കിയ മൊഴി.
ആക്രമണം നടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറിനെ കുറിച്ച് സൂചന ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞ ജിതിനെ കോടതി അടുത്ത മാസം ആറുവരെ റിമാന്‍ഡ് ചെയ്തു. നാളെ ജാമ്യാപേക്ഷ പരിഗണിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker