KERALALATEST

എകെജി സെന്ററിനെതിരായ ബോംബാക്രമണം; കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം, കോട്ടയം ഡിസിസിയിലേക്ക് പന്തം കത്തിച്ച് എറിഞ്ഞു

എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായ ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ് സ്തൂപങ്ങളും കൊടിത്തോരണങ്ങളും തകർത്തു. വെള്ളക്കിണറുള്ള രാജീവ് ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചാത്തനാട് മന്നത്ത് കൊടിമരം തകർത്തു. പാലക്കാട് കുട്ടനല്ലൂരിൽ കോൺഗ്രസിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന്റെ ബോർഡ് തകർത്തു. കോൺഗ്രസിന്റെ ഫ്‌ലക്‌സ് ബോർഡുകളും നശിപ്പിച്ചു. ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് വൈക്കിലശേരിയിൽ കോൺഗ്രസ് സ്തൂപങ്ങളും പാർട്ടി ഓഫീസും അടിച്ചു തകർത്തിട്ടുണ്ട്.

 

അക്രമത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനിടെ കോട്ടയം ഡിസിസി ഓഫിസിനു നേരെ പന്തം കത്തിച്ചെറിഞ്ഞു. കല്ലേറിൽ ഓഫിസിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഓഫിസിനു മുന്നിലെ ഗേറ്റിലുണ്ടായിരുന്ന കൊടിയും കത്തിച്ചു. ഇന്നു പുലർച്ചെ ഒന്നോടെയാണു സംഭവം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker