BREAKINGNATIONAL
Trending

എക്‌സിറ്റ് പോള്‍:ഹരിയാണയില്‍ കോണ്‍ഗ്രസ് തരംഗം, ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഹരിയാണയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോളുകള്‍. ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് എതിരാണ് ജനവിധിയെന്നാണ് നിലവില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഹരിയാണയില്‍ കോണ്‍ഗ്രസ് തരംഗമെന്നും ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഹരിയാണയില്‍ 10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
ദൈനിക് ഭാസ്‌കറിന്റെ എക്സിറ്റ് പോള്‍ ഹരിയാണയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നു. കോണ്‍ഗ്രസ് 44 മുതല്‍ 54 വരെ സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 15 മുതല്‍ 29 സീറ്റുവരെ സ്വന്തമാക്കുമെന്നും ജെ.ജെ.പി. പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും ഐ.എന്‍.എല്‍.ഡി. ഒന്ന് മുതല്‍ അഞ്ച് സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 9 സീറ്റ് വരെ നേടുമെന്നും ഫലം സൂചിപ്പിക്കുന്നു.
റിപ്പബ്ലിക്ക് ടിവി മാട്രൈസ് എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് 55 മുതല്‍ 62 സീറ്റുവരെ നേടും. ബി.ജെ.പി. 18 മുതല്‍ 24 സീറ്റുവരെയും നേടും. ജെ.ജെ.പി. മൂന്ന് സീറ്റുകള്‍ വരേയും ഐ.എന്‍.എല്‍.ഡി. മൂന്ന് മുതല്‍ ആറ് സീറ്റ് വരേയും മറ്റുള്ളവര്‍ രണ്ട് മുതല്‍ അഞ്ച് സീറ്റ് വരേയും നേടുമെന്ന് എക്സിറ്റ്പോള്‍ ഫലം പ്രവചിക്കുന്നു.

ധ്രുവ് റിസര്‍ച്ച് എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് 50 മുതല്‍ 64 സീറ്റുവരെ നേടും. ബിജെപി 22 മുതല്‍ 32 സീറ്റുവരെയും നേടും. മറ്റുള്ളവര്‍ രണ്ട് മുതല്‍ എട്ട് സീറ്റുകള്‍വരെ നേടുമെന്നാണ് പ്രവചനം. പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസിന് 49 മുതല്‍ 61 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 20 മുതല്‍ 32 സീറ്റുകള്‍ വരേയും എഎന്‍എല്‍ഡി രണ്ട് മുതല്‍ മൂന്ന് സീറ്റ് വരേയും ജെജെപി പൂജ്യം മുതല്‍ ഒരു സീറ്റ് വരേയും മറ്റുള്ളവര്‍ മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം.

ജമ്മു കശ്മീര്‍ എക്‌സിറ്റ് പോള്‍

പീപ്പിള്‍ പള്‍സ്

ബി.ജെ.പി. – 23-27
കോണ്‍???ഗ്രസ് – 33- 35
പിഡിപി – 7-11
മറ്റുള്ളവര്‍ – 4-5
ഇന്ത്യാടുഡേ

ബി.ജെ.പി. – 27 -32
കോണ്‍???ഗ്രസ് – 40-48
പിഡിപി – 6-12
മറ്റുള്ളവര്‍- 6-11
ദൈനിക് ഭാസ്‌കര്‍

ബി.ജെ.പി. – 20-25
കോണ്‍???ഗ്രസ് – 35-40
പിഡിപി – 4-7
മറ്റുള്ളവര്‍- 0
റിപ്ലബ്ലിക്

ബി.ജെ.പി. – 28-30
കോണ്‍ഗ്രസ് – 31-36
പിഡിപി – 5-7
മറ്റുള്ളവര്‍- 8-16
ഇലക്ടറല്‍ എഡ്ജ്

ബി.ജെ.പി. – 33
കോണ്‍ഗ്രസ് – 27
പിഡിപി – 12
മറ്റുള്ളവര്‍- 0

Related Articles

Back to top button