BREAKING NEWSKERALA

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ… കേരളത്തില്‍ എല്‍ഡിഎഫ്, ബംഗാളില്‍ ഇഞ്ചോടിഞ്ച്, തമിഴ്‌നാട്ടില്‍ ഡിഎംകെ, അസമിലും പുതുച്ചേരിയിലും എന്‍ഡിഎ

ന്യൂഡല്‍ഹി: കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. റിപ്പബ്ലിക് സി എന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ഫലമാണ് ആദ്യം പുറത്തുവന്നത്. പശ്ചിമബംഗാളില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അതേസമയം മറ്റ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു.
104-120 സീറ്റുകളുമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ തുടര്‍ഭരണം നേടുമെന്ന് ഇന്ത്യാ ടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് 20-30 സീറ്റുകള്‍ ലഭിക്കും. എക്‌സിറ്റ് പോള്‍ അനുസരിച്ച് എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 47 ശതമാനവും യുഡിഎഫിന്റേത് 38 ശതമാനവും എന്‍ഡിഎ 12 ശതമാനവുമാണ്.
പി മാര്‍ക്യു എക്‌സിറ്റ് പോള്‍ ഫലം
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം പ്രവചിച്ച് പി മാര്‍ക്യു എക്‌സിറ്റ് പോള്‍ ഫലം. തൃണമൂലിന് 152172 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. ബിജെപി 112-132 വരെ സീറ്റുകള്‍ നേടും. ഇടതു സംഖ്യത്തിന് 10-15വരെ സീറ്റുകളും പ്രവചിക്കുന്നു.

ഇടിജി റിസര്‍ച്ച് എക്‌സിറ്റ് പോള്‍ ഫലം
പശ്ചിമ ബംഗാളില്‍ 164 മുതല്‍ 176 സീറ്റുകള്‍ നേടി മമത ബാനര്‍ജി അധികാരം നിലനിര്‍ത്തപമെന്നാണ് ഇടിജി റിസര്‍ച്ച് ഫലം. ബിജെപി 105-115 വരെ സീറ്റുകള്‍ നേടും. ഇടതു സംഖ്യത്തിന് 10-15 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് 01 വരെ സീറ്റുകളും എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ഫലം
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 162 -185 സീറ്റുകള്‍ പ്രവചിച്ച് ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ ഫലം. ബിജെപിക്ക് 104 മുതല്‍ 121 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. ഇടതു സഖ്യത്തില്‍ 39 സീറ്റുകള്‍ മാത്രമാണ് പ്രവചിക്കുന്നത്.

എബിപി സി വോട്ടര്‍ ഫലം
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് എബിപി സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പറയുന്നു. തൃണമൂലിന് 152 മുതല്‍ 164 വരെ സീറ്റുകള്‍ ലഭിക്കും. ബിജെപി സഖ്യം 109-121 വരെ സീറ്റുകള്‍ നേടിയേക്കാം. ഇടതു സഖ്യം 14 മുതല്‍ 25വരെ സീറ്റുകളില്‍ ജയിച്ചേക്കാമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

Related Articles

Back to top button