LATESTFOOTBALLSPORTS

എക്‌സ്ട്രാ ടൈം ത്രില്ലറില്‍ എസ്പാന എട്ട് ഗോളുകളുടെ പെരുമഴക്കാലം

കോപ്പന്‍ഹേഗന്‍ : കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലഭിച്ചത് ഗോളുകളുടെ പെരുമഴക്കാലം. എക്‌സ്ടാ ടൈമിലേക്കും നീണ്ട എട്ട് ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ സ്‌പെയിന്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി.
അവസാന വിസിലിനു 120 മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നുവെങ്കിലും ഇതിനിടെ ഒരു മിനിറ്റുപോലും കളി വിരസമായില്ല. ഫുള്‍ ടൈം ത്രില്ലര്‍. തുടക്കം തന്നെ സെല്‍ഫ് ഗോളില്‍ സ്‌പെയിന്‍ പിന്നിലായെങ്കിലും ഈ ഗോള്‍ പലിശസഹിതം അവര്‍ മടക്കി 85ാം മിനിറ്റുവരെ സ്‌പെയിന്‍ 31നു മുന്നില്‍. കഥയുടെ ഗതി മാറുന്നത് അവസാന 10 മിനിറ്റിലാണ്. തുടര്‍ന്നു ക്രോട്ടുകളുടെ ആവേശോജ്ജ്വല തിരിച്ചുവരവ്. ഇഞ്ചുറി ടൈം അടക്കം അവസാന മിനിറ്റുകളില്‍ ക്രോട്ടുകള്‍ ഗോളുകള്‍ മടക്കി. കളി 33നു സമനിലയില്‍ . തുടര്‍ന്നു വന്ന എക്‌സ്ട്രാ ടൈമില്‍ വീണ്ടും സ്പാനീഷ് മസാല. സ്‌പെയിനിന് 53 ജയം. ഫ്രാന്‍സ് സ്വീഡന്‍ മത്സര ജേതാക്കളെയാണ് ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ നേരിടുക.
യൂറോ കപ്പിന്റെ തന്നെ ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ പിറന്ന രണ്ടാമത്തെ മത്സരം എന്ന ഖ്യാതിയും ഈ മത്സരത്തിന് ലഭിച്ചു. .
20ാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണിന്റെ പിഴവില്‍ നിന്ന് ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. മൈതാന മധ്യത്തു നിന്ന് പെഡ്രി നല്‍കിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതില്‍ സിമോണിന് സംഭവിച്ച അബദ്ധമാണ് ഗോളിന് കാരണമായത്. താരത്തിന്റെ കാലില്‍ തട്ടി പന്ത് വലയില്‍.
. സിമോണിന്റെ പിഴവിന് 38ാം മിനിറ്റില്‍ പാബ്ലോ സരാബിയ പരിഹാരം കണ്ടെത്തി. ക്രൊയേഷ്യ ബോക്‌സില്‍ ഗോളിനായുള്ള ശ്രമത്തിനിടെ ഗയയുടെ ഷോട്ട് ലിവാകോവിച്ച് തടഞ്ഞത് നേരെ സരാബിയയുടെ മുന്നില്‍. സമയമൊട്ടും പാഴാക്കാതെ ബുള്ളറ്റ് ഷോട്ടിലൂടെ സരാബിയ പന്ത് വലയിലെത്തിച്ചു, മത്സരം 11നു സമനില..
57ാം മിനിറ്റില്‍ ഫെറാന്‍ ടോറസിന്റെ മികച്ചൊരു ക്രോസില്‍ നിന്നായിരുന്നു സ്‌പെയ്‌നിന്റെ രണ്ടാം ഗോള്‍. ടോറസിന്റെ അളന്നുകുറിച്ച ക്രോസ് സീസര്‍ അസ്പിലിക്വെറ്റ ഹെഡറിലൂടെ ചെത്തി വലയിലെത്തിച്ചു 21.
77ാം മിനിറ്റില്‍ പാവു ടോറസ് പെട്ടെന്നെടുത്ത ഹൃസെന്റര്‍ സര്‍ക്കിളിനു മുകളിലൂടെ പറന്നുയര്‍ന്ന പാസില്‍ നിന്നായിരുന്നു സ്‌പെയ്‌നിന്റെ മൂന്നാം ഗോള്‍ വന്നത്. പാസ് സ്വീകരിച്ച ഫെറാന്‍ ടോറസ് നിസഹായനായി നിന്ന ക്രോട്ട് ഡിഫെന്‍ഡര്‍ കലേറ്റ കാറിനെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു 31.
ഏത് ടീമും തോല്‍വി സമ്മതിക്കുമായിരുന്ന ഈഘട്ടത്തില്‍ നിന്നാണ് വര്‍ധിത വീര്യത്തോടെ ക്രോട്ടുകള്‍ സടകുടഞ്ഞെഴുന്നേറ്റത്. 85ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടി.
കൂട്ടപ്പോരിച്ചിലിനിടെ ഗോള്‍വര കടന്ന പന്ത് സ്പാനീഷ് ഗോളി തട്ടിയകറ്റിയെങ്കിലും ഗോള്‍ലൈന്‍ ടെക്‌നോളജയിലൂടെ ക്രോട്ടുകളുടെ ഗോളും ആത്മവിശ്വാസവും വീണ്ടെടുത്തു 32.
കളിക്കളത്തിനു ഇതോടെ തീപിടിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ (92ാംമിനിറ്റിള്‍ പസാലിച്ചിന്റെ മിന്നല്‍ ഗോളില്‍ ക്രൊയേഷ്യ ഒപ്പമെത്തി 33.
ഇതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു ആക്രമണ വീര്യം കൈവിടാതെ കുതിച്ച സ്‌പെയിനിനെ 100ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട മു്ന്നിലെത്തിച്ചു ഡാനി ഒല്‍മോയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍ 43. 103ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിലൂടെ സ്‌പെയ്ന്‍ ഗോള്‍ പട്ടിക തികച്ചു. ഇത്തവണയും ഡാനി ഒല്‍മോയുടെ ക്രോസില്‍ നിന്നായിരുന്നു ഒയര്‍സബാലിന്റെ അവസാന ടച്ച് 53..
എക്‌സ്ട്രാ ടൈമില്‍ നിര്‍ഭാഗ്യം ക്രോട്ടുകളെ പിടികൂടി. രണ്ടു തവണ ഗോള്‍ എന്നുറപ്പിച്ച രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടതോടെ സ്‌പെയയിന്‍ ക്വാര്‍ട്ടറില്‍.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇന്റര്‍മിലാന്‍ താരം ഇവാന്‍ പെരിസിച്ചിനു് കോവിഡ് പോസിറ്റീവ് ആയതോടെ കളിക്കാന്‍ കഴിഞ്ഞില്ല. ഇത് ക്രൊയേഷ്യയ്ക്കു വന്‍ തിരിച്ചടിയായി.
യൂറോ കപ്പില്‍ ഇത്തവണ സെല്‍ഫ് ഗോളുകളുടെ റെക്കോര്‍ഡ് കുതിപ്പാണ്. ഇതിനകം ഒന്‍പത് സെല്‍ഫ് ഗോളുകളായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker