BUSINESSBANKING

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് സേവനം ഇനി സൗത്ത് ഇന്ത്യന്‍ ബാങ്കിലൂടെ ലഭ്യമാകും

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷുറര്‍മാരില്‍ ഒന്നായ എച്ച്ഡിഎഫ്‌സി ലൈഫും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേര്‍ന്ന് ഇന്ന് ബാങ്ക് അഷ്വറന്‍സ് ടൈ അപ്പ് പ്രഖ്യാപിച്ചു.
ഈ ബാങ്കാഷ്വറന്‍സ് ക്രമീകരണത്തിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് സംരക്ഷണം, സമ്പാദ്യം, നിക്ഷേപം, റിട്ടയര്‍രമെന്റ്, ഗുരുതര രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പരിഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള എച്ച്ഡിഎഫ്‌സി ലൈഫിന്റെ വിപുലമായ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലൂടെയും ലഭ്യമാക്കാനാകും
ഇന്ത്യയില്‍ 22.3% വിപണി വിഹിതമുള്ള ഏറ്റവും വലിയ ലൈഫ് ഇ?ഷുറ?സ് കമ്പനികളില്‍ ഒന്നാണ് എച്ച്ഡിഎഫ്‌സി ലൈഫ് . എച്ച്ഡിഎഫ്‌സി അവരുടെ വിവിധ ജീവിത ലൈഫിന് ഘട്ട ആവശ്യകതകള്‍
അടിസ്ഥാനമാക്കിയുള്ള സംരക്ഷണത്തിന്റെ ഇരട്ട ആനുകൂല്യങ്ങളും ദീര്‍ഘകാല സമ്പാദ്യവും വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉണ്ട്.
ഉപഭോക്താക്കള്‍ക്ക് എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിംഗിനൊപ്പം 24/7 സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ലളിതമായ ഉല്‍പ്പന്നങ്ങളുടെയും മികച്ച സേവനത്തിന്റെയും ഈ അതുല്യമായ സംയോജനം ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളെ ആകര്‍ഷകമാക്കി മാറ്റുന്നു. ഈ ബാങ്കാഷ്വറന്‍സ് പങ്കാളിത്തം എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഇന്ത്യയിലുടനീളമുള്ള ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എച്ച്ഡിഎഫ്‌സി ലൈഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ബദാമി പറഞ്ഞു.
: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 93 വര്‍ഷത്തെ അസ്തിത്വത്തിലേക്ക് കടക്കുമ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫുമായുള്ള പങ്കാളിത്തം ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം വളര്‍ത്തുന്നതിനുള്ള പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണിതെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു സൗത്ത് ഇന്ത്യൃന്‍ ബാങ്കിന്റെ ശക്തമായ ഉപഭോക്തൃ ബന്ധങ്ങളും എച്ച്ഡിഎഫ്‌സി ലൈഫിന്റെ മികച്ച ഉല്‍പന്നങ്ങളും ചേരുമ്പോള്‍ ഈ ബന്ധം മികച്ച ഇന്‍ഷുറന്‍സ് സൊല്യൂഷനുകള്‍ ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker