കൊച്ചി : എ്ച്ച്ഡിഎഫ്സി ബാങ്ക് 2020 2021 സാമ്പത്തിക വര്‍ഷം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബാങ്കിന്റെ സ്ഥാപനമായ പരിവര്‍ത്തനിലൂടെ 634.91 കോടി രൂപ ചെലവാക്കി. ഇതില്‍ 110 കോടി രൂപയും ചെലവാക്കിയത് കോവിഡ് 19 ആശ്വാസ പ്രവവര്ത്തനങ്ങള്ക്കായാണ്. ഇന്ത്യയിലൂടനീളം 8.5 കോടി ജനങ്ങളുടെ ജീവിതതത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ബാങ്കിനായി.
ഗ്രാമീണ വികസനം, വിദ്യാഭ്യാസം, നൈപുണ്യ പരിശീലനവും ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തല്‍, ആരോഗ്യപരിചരണവും ശുചിത്വവും, സാമ്പത്തിക സാക്ഷരതയും ഇന്‍ക്ലൂഷനും എന്നിവയക്കാണ് പരിവര്ത്തനന് ഊന്നല്‍ നല്‍കുന്നത്.കഴിഞ്ഞ സാമ്പത്തികവര്‍ഷം സിഎസ്ആര്‍ സംഭാവകരില്‍ രാജ്യത്തില്‍ ഒന്നാമതെത്തിയിരിക്കുകായണ് എച്ച് ഡി എഫ് സി. 21 സംസ്ഥാനങ്ങളിലെ 1970 ഗ്രാമങ്ങളിലായി ഹോളിസ്റ്റിക്ക് റൂറല്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടപ്പിലാക്കാനായി. ബാങ്ക് ഇതുവരെ 19.67 ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്കി. ഇതിലൂടെ 2.07 കോടി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും.