BUSINESSMARKET

എച്ച് ഡി എഫ് സി ലൈഫ് സഞ്ജയ് ഫിക്‌സഡ് മെച്യുരിറ്റി പദ്ധതി അവതരിപ്പിച്ചു

കൊച്ചി : മുന്‍ നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എച്ച് ഡി എഫ് സി ലൈഫ് നവീന പദ്ധതിയായ സഞ്ജയ് ഫിക്‌സഡ് മെച്യുരിറ്റി അവതരിപ്പിച്ചു.
നോണ്‍ ലിങ്ക്ഡ് പങ്കാളിത്തേതര വ്യക്തിഗ സമ്പാദ്യ പദ്ധതിയായ എച്ച് ഡി എഫ് സി ലൈഫ് സഞ്ജയ് മൊത്തത്തിലുള്ള നേട്ടത്തിന്റെ രൂപത്തില്‍ ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒറ്റത്തവണ അടക്കല്‍ , നിശ്ചിത കാലത്തേക്ക് അടക്കല്‍ , സ്ഥിരമായി അടക്കല്‍ തുടങ്ങിയ വിവിധങ്ങളായ പണമടക്കല്‍ സൗകര്യങ്ങള്‍ ഈ പദ്ധതിയില്‍ ലഭ്യമാണ്. പ്രീമിയം അടക്കുന്ന കാലാവധി പോളിസി വ്യവസ്ഥകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെ രീതികള്‍ ലഭ്യമായ ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പദ്ധതി ആരംഭിക്കാന്‍ അവസരം നല്‍കുന്നു.
വിവിധ പ്രായങ്ങളിലുള്ള നിരവധിയായ വ്യക്തികള്‍ക്ക് ഒറ്റത്തവണ നിക്ഷേപവും ഉറപ്പായ വരുമാനവും ലിക്വിഡിറ്റിയും ലഭ്യമാക്കുന്ന സാമ്പത്തിക പദ്ധതികള്‍ അന്വേഷിക്കുന്നവര്‍ക്ക് എച്ച് ഡി എഫ് സി ലൈഫ് സഞ്ജയ് ഫിക്‌സഡ് മെച്യുരിറ്റി പദ്ധതി യുടെ ഒറ്റത്തവണ പണമടയ്ക്കല്‍ വേരിയന്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് ഒറ്റയ്‌ക്കോ സംയുക്തമായോ ഈ പദ്ധതി വാങ്ങാനാകും. വാര്‍ഷിക പ്രീമയത്തിന്റെ 1.25 മടങ്ങ് മുതല്‍ പത്ത് മടങ്ങുവരെ ഉള്ള പരിരക്ഷ തെരഞ്ഞെടുക്കാനും ഇതില്‍ അവസരമുണ്ട്.
ഉറപ്പായ വരുമാനവും ലിക്വിഡിറ്റിയും പരിരക്ഷയും അതിനൊ്പ്പം നികുതി ആനുകൂല്യവും (പത്ത് മടങ്ങ് പരിരക്ഷ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഇതിനെ ഉപഭോക്തതാക്കള്‍ക്ക് ശക്തമായ പദ്ധതിയായി മാറ്റുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker