KERALABREAKINGNEWS

എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു തൊഴിലാളി മരിച്ചു

എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചു. മൃഗ കൊഴുപ്പ് സംസ്‌കരണ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ആണ് ഇന്നലെ രാത്രിയോടെ പൊട്ടിത്തെറി ഉണ്ടായത്.

ഇന്നലെ രാത്രി 11.30ന് ശേഷമാണ് കമ്പനിയില്‍ പൊട്ടിത്തെറിയുണ്ടായത്. കുക്കര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതല്ല അര്‍ധരാത്രിയില്‍ കമ്പനിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മര്‍ദം താങ്ങാനാകാതെ ചേംബര്‍ പൊട്ടിത്തെറിച്ചെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ തുടരുകയാണ്.

Related Articles

Back to top button