KERALALATEST

എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതും നിശ്ചയദാര്‍ഢ്യവുമാണ് പിണറായി വിജയന്റെ ഗുണം; പുകഴ്ത്തി കെ മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃഗുണത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതും നിശ്ചയദാര്‍ഢ്യവുമാണ് പിണറായി വിജയന്റെ മികച്ച ഗുണങ്ങളെന്ന് മുരളീധരന്‍ പറഞ്ഞു. ഭരണ മികവില്‍ കരുണാകരനും പിണറായിയും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ പിണറായിക്ക് ധാരണാശേഷിക്കുറവുണ്ട്. യഥാര്‍ത്ഥവസ്തുത ഇതാണെന്ന് പറഞ്ഞു മനസ്സിലാക്കാനുള്ള ധൈര്യമുള്ളവര്‍ അദ്ദേഹത്തിനൊപ്പമില്ല. അതുകൊണ്ടു തന്നെ തന്റെ ധാരണകളെല്ലാം ശരിയാണെന്ന് പിണറായി വിശ്വസിക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കുറവെന്നും മുരളീധരന്‍ വിലയിരുത്തി.

ഉദ്യോഗസ്ഥ ഭരണ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ പിണറായി വിജയനും കരുണാകരനും തമ്മില്‍ സമാനതകളുണ്ട്. പക്ഷെ ഇപ്പോള്‍ പിണറായി വിജയന്‍ ഇതില്‍ താഴേക്ക് പോകുകയാണ്. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് ഉറച്ച നിലപാടുകളുണ്ട്. അതേസമയം പൊലീസിനെ നിയന്ത്രിക്കുന്നതില്‍ അടക്കം മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടമായതായി മുരളീധരന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker