BREAKING NEWSKERALALATEST

എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കി, പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ 65കാരനാണ് അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വീട്ടില്‍വെച്ചാണ് ബിയര്‍ നല്‍കിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker