കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതി പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന് പൊലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പറയുക. മുന്‍കൂര്‍ ജാമ്യത്തില്‍ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.
കളക്ടര്‍ മുതല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ വരെയുള്ളവരുടെ മൊഴി എടുത്തെങ്കിലും കേസില്‍ ഏറ്റവും നിര്‍ണായകമായ, ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാനോ, പ്രതി ചേര്‍ത്ത് പതിനൊന്നം ദിവസവും പൊലീസ് തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്.അതേ സമയം ചൊവ്വാഴ്ചയിലെ തീരുമാനം വന്ന ശേഷം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ സംഘടന നടപടിയിലേക്ക് കടന്നേക്കും. ബുധനാഴ്ച നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്.
49 Less than a minute