BREAKINGKERALA
Trending

എഡിഎമ്മിന്റെ മരണം: വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മന്ത്രി ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ട്.
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതി പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് നാളെ വരും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. ദിവ്യക്കെതിരായ സംഘടനാ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ബുധനാഴ്ച ചേരും.
അതേ സമയം, എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. അതേ സമയം, എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം നടന്നിട്ട് രണ്ടാഴ്ചയായി. ഏക പ്രതി പി പി ദിവ്യ ഇപ്പോഴും അന്വേഷണസംഘത്തിന് മുന്നിലെത്തിയിട്ടില്ല. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയുക ചൊവ്വാഴ്ചയാണ് . അതുവരെ പൊലീസ് അറസ്റ്റിനില്ലെന്ന നിലപാടിലാണ്. ദിവ്യ കണ്ണൂര്‍ ജില്ലയില്‍ തന്നെയുണ്ടെന്നാണ് വിവരം. യാത്രയയപ്പ് യോഗ ദിവസത്തെ വിവരങ്ങളറിയാന്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കുകയാണ് പൊലീസ്. കളക്ടറുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുളളവരെ കണ്ടു.
കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തതോടെ ,ദിവ്യയുടേത് സദുദ്ദേശ നടപടിയെന്ന് പ്രതിരോധിച്ച കണ്ണൂര്‍ സിപിഎം വെട്ടിലായി. സര്‍വീസ് ചട്ടം ലംഘിച്ച് കച്ചവട സ്ഥാപനം തുടങ്ങിയ ആള്‍ക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന ദിവ്യയുടെ ഇടപെടല്‍ സംശയത്തിലായി. വ്യക്തിഹത്യയെന്ന പൊലീസ് റിപ്പോര്‍ട്ടും പ്രശാന്തിന് വേണ്ടിയുളള ശുപാര്‍ശയും ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പിക്കുന്നുവെന്നാണ് വിവരം.

Related Articles

Back to top button