എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിര്‍ദേശിച്ചത്. ഡിസംബര്‍ 12ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എ.ഡി.ജി.പിക്കും പി ശശിക്കും എതിരായ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി പരിഗണിക്കുമ്പോള്‍ സമാന അന്വേഷണം ആരംഭിച്ചെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നല്‍കിയ അനധികൃത സ്വത്ത് സമ്പാദനകേസ് ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിന് വിട്ടത്. വിജിലന്‍സിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണിപ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി പറഞ്ഞത്.