പാലക്കാട്: എഡിജിപി എംആര്‍ അജിത്ത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായില്‍. എഡിജിപി എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്നും ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഗുരുതര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിയെ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം മാറ്റി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കെഇ ഇസ്മായില്‍ പറഞ്ഞു. ഇടതു മുന്നണിയിലെ സിപിഐ അടക്കം ഘടകകക്ഷികളുടെ അഭിപ്രായം എഡിജിപിയെ മാറ്റിനിര്‍ത്തണം എന്നതാണ്. എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ സര്‍ക്കാരിന്റെ വിശ്വാസ്യത കൂടും. ഇങ്ങനെ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
50 Less than a minute