BREAKINGKERALA

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ആരാണ് കേരളത്തിലുള്ളത്- സുരേഷ് ഗോപി

കോഴിക്കോട്: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ആരാണ് കേരളത്തില്‍ ഉള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം. നായനാര്‍ എന്ന മുഖ്യമന്ത്രിയും പി.പി. മുകുന്ദന്‍ എന്ന ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയുമാണ് പാനൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒത്തുചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് പി.പി. മുകുന്ദന്‍ പ്രഥമ സേവാ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളെ ചോദ്യംചെയ്യേണ്ട ഒരുത്തനും മറുപക്ഷത്തില്ല. രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ കുറ്റക്കാരാണ്. കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് അത് ശുദ്ധമാണെന്ന് പറയുന്നില്ലെന്നും പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button