തിരുവനന്തപുരം: എഡിജിപി വിവാദം മുന്‍നിര്‍ത്തി സിപിഐയില്‍ നടക്കുന്നത് പാര്‍ട്ടി പിടിക്കാന്‍ ലക്ഷ്യമിട്ട ആസൂത്രിത നീക്കങ്ങള്‍. സംസ്ഥാന സെക്രട്ടറിക്കെതിരായ പടയൊരുക്കം തിരിച്ചറിഞ്ഞാണ് അതിരുകടക്കുന്ന പ്രതികരണങ്ങള്‍ക്ക് ബിനോയ് വിശ്വം തടയിട്ടത്. സമ്മേളനകാലം കൂടിയായതിനാല്‍ നേതാക്കള്‍ ഇരു ചേരികളായി നിന്ന് അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം സജീവമായിട്ടുണ്ട്.
കാനത്തിന് ശേഷം ഇനിയാരെന്ന ചോദ്യത്തിന് പറഞ്ഞുകേട്ടിരുന്ന പ്രധാന പേരുകളിലൊന്നായിരുന്നു കെ പ്രകാശ് ബാബുവിന്റേത്. ഇതിനിടക്കാണ് താല്‍ക്കാലിക ചുമതലയിലേക്ക് ബിനോയ് വിശ്വം എത്തിയത്. കാനത്തിന്റെ വിയോഗത്തിന് ശേഷം കസേര ഉറപ്പിച്ചത് ബിനോയ് വിശ്വമായിരുന്നു. പ്രത്യക്ഷത്തില്‍ എല്ലാം ശാന്തമെന്ന് തോന്നുന്ന പാര്‍ട്ടിയില്‍ അധികാരം പിടിക്കാനുള്ള അടിയൊഴുക്ക് അന്ന് മുതല്‍ തുടങ്ങിയതാണ്. ഒളിഞ്ഞും തെളിഞ്ഞും നിന്ന വിയോജിപ്പുകള്‍ എഡിജിപി വിവാദത്തോടെ മറനീക്കി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങള്‍ മയപ്പെടുത്തിയ ധാര്‍മ്മികയതയാണെന്നും പാര്‍ട്ടി നയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പോന്നതല്ലെന്നുള്ള വിമര്‍ശനം പ്രകാശ് ബാബു പക്ഷത്തിനുണ്ട്. എഡിജിപിയെ മാറ്റാന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും പാര്‍ട്ടി മുഖപത്രത്തില്‍ ഇതിന് വിരുദ്ധമായി മുഖ്യമന്ത്രിയ്ക്ക് എതിരായ വിമര്‍ശനങ്ങളും പരസ്യ നിലപാടുകളും തുടര്‍ച്ചയായി വന്നത് ബോധപൂര്‍വ്വമാണന്ന വിലയിരുത്തലിലാണ് ബിനോയ് വിശ്വം. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നോടിയായി ഉള്‍പാര്‍ട്ടി വിമര്‍ശകര്‍ക്ക് ഏറി വരുന്ന പിന്തുണയും നേതൃത്വം കാണുന്നുണ്ട്. ഈ സമ്മേളനത്തോടെ നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ ഇനി എളപ്പമല്ല എന്ന തിരിച്ചറിവിലാണ് പ്രകാശ് ബാബു പക്ഷത്തിന്റെ പോക്ക്. നേതൃമാറ്റത്തിനായി ആവശ്യമെങ്കില്‍ മത്സരമെങ്കില്‍ അങ്ങനെ എന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്
54 1 minute read