വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിന്റെ ദാരുണമായ മരണത്തിന് ശേഷം ആദ്യമായി കാമുകിയും നടിയുമായ കെയ്റ്റ് കാസിഡി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് ലിയാം പെയിനിനെ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയത്. ലിയാം പെയിനിനൊപ്പം ഉണ്ടായിരുന്ന കെയ്റ്റ് അര്‍ജന്റീന വിട്ട് രണ്ട് ദിവസം കഴിഞ്ഞതിന് ശേഷമായിരുന്നു ഗായകന്റെ മരണം. വാരാന്ത്യത്തില്‍ ഫ്ളോറിഡയിലാണ് കെയ്റ്റ് കാസിഡി രണ്ട് സുഹൃത്തുക്കള്‍ക്കും വളര്‍ത്തുനായയ്ക്കുമൊപ്പം എത്തിയത്.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ആഹാരമെന്ന് കരുതുന്ന രണ്ട് കവറുകളുമായി കെയ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ളോറിഡയിലൂടെ നടന്നു നീങ്ങുന്ന ചിത്രം പുറത്ത് വന്നു.പെയിനിന്റെ മരണത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കെയ്റ്റ് പ്രതികരണം നടത്തിയിരുന്നു.
എനിക്കയച്ച അയച്ച എല്ലാ നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും നന്ദി, എനിക്ക് എല്ലാം നഷ്ടമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ യാഥാര്‍ത്ഥ്യമായി ഒന്നും തോന്നിയിട്ടില്ല. ഇത് സ്വകാര്യമായി തരണം ചെയ്യാനുള്ള ഇടം നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലിയാം, എന്റെ മാലാഖയാണ്. നിങ്ങളാണ് എല്ലാം. ഞാന്‍ നിന്നെ ഉപാധികളില്ലാതെ പൂര്‍ണ്ണമായും സ്നേഹിച്ചുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നത് തുടരും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു ലിയാം’ കെയ്റ്റ് ഇന്‍സ്റ്റയില്‍ കുറിച്ചു.
2022-ലാണ് ലിയാം പെയിന്‍ കെയ്റ്റുമായി അടുപ്പത്തിലാകുന്നത്.
74 1 minute read