BREAKINGKERALA

എന്‍എസ്എസിനെതിരെ ചിലര്‍ വ്യാജപ്രചാരണം നടത്തുന്നു: ആരോപണവുമായി ജി സുകുമാരന്‍ നായര്‍

പെരുന്ന: എന്‍എസ്എസിനെതിരെ വ്യാജപ്രചാരണം നടക്കുന്നതായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനറല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയില്‍ വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് ആരോപണം. 2013 ലെ കമ്പനി നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടികാട്ടി ഒരു വ്യക്തി എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പരാതിക്കെതിരെ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കുകയും എറണാകുളം കോടതിയുടെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. 1961 ലെ കേരള നോണ്‍ ട്രേഡിംഗ് കമ്പനി നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന എന്‍എസ്എസ് വാദത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധി മറന്ന് കൊണ്ട് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.

Related Articles

Back to top button