കാച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയുടെ പ്രീമിയം ജുവല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പാരീസിലെ ഹോട്ട് കൊട്ട്യോര്‍ വീക്ക് 2024-ല്‍ തങ്ങളുടെ എന്‍ചാന്റഡ് ട്രെയില്‍സ് ശേഖരം അവതരിപ്പിച്ചു.
ഫാഷന്‍ ലോകത്തിന്റെ മെക്കയായി അറിയപ്പെടുന്ന ഇവന്റാണ് പാരീസ് ഹോട്ട് കൊട്ട്യോര്‍ വീക്ക്. എന്‍ചാന്റഡ് ട്രെയില്‍സ് ശേഖരത്തിലെ ഓരോ ആഭരണവും അപൂര്‍വ്വ ഡയമണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ കലാസൃഷ്ടിയാണ്.
പ്രകൃതിയുടെ സങ്കീര്‍ണമായ സൗന്ദര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ആഭരണങ്ങളാണ് എന്‍ചാന്റഡ് ട്രെയില്‍സ് ശേഖരത്തിലുള്ളത്. ഒഴുകുന്ന നദിയുടേയും വെളിച്ചത്തിന്റേയും വെള്ളത്തിന്റേയും വിടരുന്ന പുഷ്പത്തിന്റേയും ചില്ലകളുടെ ചലനത്തിന്റേയും കാടിന്റെ മര്‍മരത്തിന്റേയുമെല്ലാം ചാരുത പ്രതിഫലിപ്പിക്കുന്നവയാണ് അവ.
66 Less than a minute