LATESTWORLD

എന്താണ് അയണ്‍ ഡോം; ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം മുറുകുമ്പോള്‍ ചര്‍ച്ചയാകുന്നത് ഈ സാങ്കേതിക വിദ്യ

ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം മുറുകുകയാണ്. നൂതനമായ പ്രതിരോധ മാര്‍ഗങ്ങളാണ് ഇരു രാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് അയണ്‍ ഡോം സാങ്കേതിക വിദ്യ.
ചെറിയപരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി റാഫേല്‍ അഡ്വാന്‍!സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നല്‍കിയ സംവിധാനമാണ് അയേണ്‍ ഡോം. ഹീബ്രു ഭാഷയില്‍ നിന്നാണ് ഈ പേര് കിട്ടിയത്. എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകര്‍ക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമാണ്.
റഡാറുകള്‍,നിയന്ത്രണ കേന്ദ്രം, മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ച് തകര്‍ക്കുന്നു.
ഇസ്രായേലാണ് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെ തുടര്‍ന്ന് ഈ സംവിധാനം ഉപയോഗിക്കാന്‍ ആദ്യം തീരുമാനിച്ചത്. ഗാസയില്‍ നിന്നുള്ള ഖ്വാസം റോക്കറ്റുകളും തെക്കന്‍ ലബനനില്‍ നിന്നുള്ള കറ്റിയൂഷാ റോക്കറ്റുകളും ഇതിന് പ്രധിരോധിക്കാന്‍ കഴിയും. 2010 മുതലാണ് ഈ സാങ്കേതിക വിദ്യയുടെ നിര്‍മ്മാണത്തിനായി ആലോചന നടന്നത്. പിന്നീട് 2011 ജൂണ്‍ മുതല്‍ അയണ്‍ ഡോം പ്രവര്‍ത്തന ക്ഷമമായി. ഇപ്പോഴും ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് അക്രമണങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നത് അയണ്‍ ഡോം വഴിയാണ്.
201112 കാലഘട്ടത്തിലെ പാലസ്തീന്‍ഇസ്രയേല്‍ സംഘര്‍ഷത്തിനിടയിലാണ് പുത്തന്‍ സാങ്കേതിക വിദ്യ ഇസ്രയേല്‍ പരീക്ഷിക്കുന്നത്. മുപ്പത്തയായിരം മുതല്‍ അമ്പതിനായിരം വരെ യുഎസ് ഡോളറാണ് ( US$35,000-50,000 per missile (for domestic usage) ) ഇതിന്റെ വില. അമ്പത് മില്ല്യന്‍ യുഎസ് ഡോളര്‍( US$50 million per battery) വരും ഇതിന്റെ ഒരു ബാറ്ററിയുടെ വില. ഇസ്രയേലിനെ കൂടാതെ സിംഗപ്പൂരും അയണ്‍ ഡോം ഉപയോഗിക്കുന്നുണ്ട്.
5 മിനിറ്റില്‍ 137 മിസൈലുകളാണ് കഴിഞ്ഞ ദിവസം ഇസ്രയേലില്‍ പതിച്ചത്. നിരവധി നാശനഷ്ട്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. അയണ്‍ ഡോം ഉണ്ടായിട്ടും ഇസ്രയേല്‍ നേരിട്ടത് വന്‍ തിരിച്ചടിയാണ്. അയണ്‍ ഡോം സാങ്കേതിക വിദ്യ പരാജയപ്പെട്ടോ എന്നാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേല്‍ ഗാസയില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്ന് റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശത്രുക്കളുടെ മിസൈലുകളെ അതിര്‍ത്തി കടക്കും മുന്‍പെ തകര്‍ക്കാന്‍ ശേഷിയുള്ള ഇസ്രയേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം മിസൈല്‍ ആക്രമണത്തെ നേരിടുന്നതില്‍ വന്‍ പരാജയമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇസ്രയേലിന്റെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ പോലും മിസൈലാക്രമണം നടന്നെന്നാണ് പുറത്തുവരുന്ന വിവരം. മെഡിറ്ററേനിയന്‍ നഗരമായ അഷ്‌കലോണിലെ ഇന്ധന പൈപ്പുകളിലേക്ക് മിസൈല്‍ വീണ് തീ ഉയരുന്ന വിഡിയോ ഇസ്രയേല്‍ ചാനലുകള്‍ തന്നെ കാണിച്ചിരുന്നു. അയണ്‍ ഡോം പ്രതിരോധ സംവിധാനത്തിന്റെ പരാജയമാണ് ഇത് കാണിക്കുന്നത്.
ഇസ്രയേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയുടെ പൈപ്പ്‌ലൈനിനു നേരെയാണ് ആക്രമണമുണ്ടായത്. കേവലം അഞ്ച് മിനിറ്റിനുള്ളില്‍ 137 മിസൈലുകളാണ് അഷ്‌കെലോണിലേക്കും അടുത്തുള്ള അഷ്‌ദോഡിലേക്കും ഗാസയില്‍ നിന്ന് വിക്ഷേപിച്ചത്. ഇസ്രയേലിലെ ജനവാസ മേഖലകളില്‍ പോലും മിസൈലുകള്‍ വീണു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്തോളം പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഗാസയില്‍ നിന്നുള്ള മിസൈലുകളില്‍ 90 ശതമാനവും അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം തടഞ്ഞതായാണ് ഇസ്രയേല്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞത്.
എന്നാല്‍, ഇസ്രയേല്‍ ആക്രമിച്ചത് യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു. 130 ലധികം ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. 15 ഹമാസ് വക്താക്കളെ കൊന്നതായി ഇസ്രയേല്‍ അധികൃതര്‍ അവകാശപ്പെട്ടു. ഗാസ മുനമ്പില്‍ നിന്ന് 600 ലധികം മിസൈലുകള്‍ രാജ്യത്തേക്ക് വിക്ഷേപിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകള്‍ മുകളില്‍ വച്ച് തന്നെ തകര്‍ത്തെന്നും ഇസ്രയേല്‍ സേന അവകാശപ്പെടുന്നുണ്ട്.

Related Articles

Back to top button