BREAKINGNATIONAL

എന്തെല്ലാം കാണണം; ലെഹങ്കയും ഹെല്‍മറ്റും ധരിച്ച് റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ഡാന്‍സ്

സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അനേകം പേരുണ്ടിന്ന്. സാഹസികതയും തമാശയും പ്രാങ്കും എന്നുവേണ്ട സകലതും അതില്‍ പെടും. അതുപോലെയുള്ള ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ നിന്നും വീഡിയോ എടുക്കാന്‍ ഇന്ന് നമുക്ക് യാതൊരു മടിയും ഇല്ല. അതിപ്പോള്‍ എന്ത് വേഷത്തിലാണെങ്കിലും ശരി, എന്ത് രൂപത്തിലാണെങ്കിലും ശരി. ഈ വീഡിയോയും അത് തന്നെയാണ് പറയുന്നത്. ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രാഹുല്‍ സാഹ എന്ന യുവാവാണ് വീഡിയോയില്‍ ഉള്ളത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബേതുഅദാഹാരി സ്വദേശിയാണ് രാഹുല്‍ സാഹ. ബേതുദാഹാരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതും.
ഇത്തരം തമാശ കലര്‍ന്ന വീഡിയോകള്‍ ഇതിന് മുമ്പും യുവാവ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ ചുവപ്പ് നിറത്തിലുള്ള ഒരു ലെഹങ്ക ധരിച്ചിട്ടാണ് രാഹുല്‍ സാഹ പ്രത്യക്ഷപ്പെടുന്നത്. തലയില്‍ ഒരു ഹെല്‍മറ്റും വച്ചിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീയും ഒരു പെണ്‍കുട്ടിയും നടന്നു വരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, പെട്ടെന്ന് ലെഹങ്ക ധരിച്ച് നൃത്തം ചെയ്യുന്ന രാഹുല്‍ സാഹയെ കണ്ടതോടെ അവര്‍ പെട്ടെന്ന് വഴി മാറുകയാണ്. രാഹുല്‍ അങ്ങോട്ട് ഓടുന്നതും പിന്നീട് മറ്റൊരു മനുഷ്യന്റെ അടുത്തെത്തി ഡാന്‍സ് ചെയ്യുന്നതും അയാളെ എടുത്ത് പൊക്കുന്നതും ഒക്കെ കാണാം.
രാഹുലിന്റെ വേഷവും ഡാന്‍സും കണ്ട് പലര്‍ക്കും ചിരിയും വരുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഒരുപാട് പേര്‍ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തി.

Related Articles

Back to top button