KERALALATEST

‘എന്നാ 89 വയസുളള തള്ളേ വനിതാ കമ്മീഷനിലെത്തിക്ക്’; പരാതിയുമായെത്തിയ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ അധിക്ഷേപിച്ചെന്ന് പരാതി

 


പത്തനംതിട്ട: അയല്‍വാസിയുടെ മര്‍ദ്ദനത്തിനത്തിനിരയായ 89 കാരിയുടെ ബന്ധുവിനെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപിച്ചെന്നു പരാതി. കമ്മീഷന്‍ സിറ്റിംഗ് മാറ്റുന്നത് സംബന്ധിച്ച് ഫോണ്‍ ചെയ്തപ്പോഴാണ് ’89കാരി തള്ളയുടെ പരാതി എന്തിനാണ് വനിതാ കമ്മിഷന് നല്‍കിയത്’ എന്ന് എം.സി ജോസഫൈന്‍ ചോദിച്ചത്.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പറഞ്ഞ സ്ഥലത്ത് ഹാജരാകണം. 89 കാരി തള്ളയെ കൊണ്ട് പരാതി നല്‍കിയ നിന്നെയൊക്കെ എന്തു പറയണമെന്നും ജോസഫൈന്‍ ചോദിക്കുന്നു. ഇതിനിടെ വൃദ്ധ മാതാവിന് ഇത്രയും ദൂരം യാത്ര ചെയ്യാനാവില്ലെന്ന് ബന്ധുവായ ഉല്ലാസ് പറയുന്നുണ്ട്. പിന്നെ എന്തിനാണ് പരാതി നല്‍കിയത് എന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ചോദിക്കുന്നത്. സിറ്റിങ്ങിന് വരണോ വേണ്ടയോ എന്ന് താന്‍ തീരുമാനിക്കൂവെന്നും പറഞ്ഞു.

Related Articles

Back to top button