ENTERTAINMENTMALAYALAM

എന്റെ തങ്കമേ…..; വിവാഹത്തിന് മുമ്പ് വിഘ്‌നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറല്‍

”എന്റെ തങ്കമേ…നീ കതിര്‍മണ്ഡപത്തിലേക്ക് വരുന്നത് കാണാന്‍ എനിക്ക് അതിയായ ആകാംക്ഷ” വിവാഹത്തിന് തൊട്ടുമുമ്പ് വിഘ്‌നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി. വിവാഹച്ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതിശ്രുത വധുവായ നയന്‍താരക്കായി വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതിയത്.
”ഇന്ന് ജൂണ്‍ ഒമ്പത്, എന്റെ ജീവിതം കടന്നുപോയ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ദൈവത്തിനും പ്രപഞ്ചത്തിനും, നന്മയ്ക്കും നന്ദി നല്ല മനുഷ്യരും നല്ല നിമിഷങ്ങളും യാദൃശ്ചികതയും അനുഗ്രഹങ്ങളുമാണ് പ്രാര്‍ത്ഥനയുമാണ് എന്റെ ജീവിതത്തെ മനോഹരമാക്കിയത് . എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍, ഇതെല്ലാം എന്റെ ജീവിതത്തിലെ പ്രണയത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
എന്റെ തങ്കമേ, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതില്‍ ആവേശമുണ്ട്” വിഘ്‌നേഷ് കുറിച്ചു.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങള്‍ക്കടക്കം പ്രവേശനമില്ല. ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവന്‍ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തു. സത്കാരത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സിനിമാ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker