ENTERTAINMENT

എന്റെ ഭര്‍ത്താവിന് ഞാന്‍ ഇന്നും സെക്‌സിയാണ്, പിന്നെ അതിന്റെ ആവശ്യമില്ല: തുറന്നു പറഞ്ഞ് കരീന കപൂര്‍

മുംബൈ: താന്‍ സൗന്ദര്യ വര്‍ദ്ധക ചികില്‍സകള്‍ നടത്താറില്ലെന്നും, അതിന്റെ കാരണവും വ്യക്തമാക്കി നടി കരീന കപൂര്‍. ഭബോട്ടോക്സോ അത് പോലുള്ള സൗന്ദര്യവര്‍ദ്ധക ചികില്‍സകളോ തനിക്ക് താല്‍പ്പര്യമില്ലെന്ന് ഹാര്‍പേഴ്സ് ബസാറുമായുള്ള അഭിമുഖത്തില്‍ കരീന വ്യക്തമാക്കി. തന്റെ പ്രായത്തെ പ്രതിഫലിപ്പിക്കുന്ന വേഷങ്ങള്‍ ധരിക്കാന്‍ സാധിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും താരം സംസാരിച്ചു.
”ആദ്യം മുതല്‍, എന്റെ കഴിവിലും അര്‍പ്പണബോധത്തിലും എനിക്ക് സ്വയം വിശ്വസമുണ്ടായിരുന്നു. അത് എന്നെ കരിയറില്‍ നിലനിര്‍ത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ എന്റെ ശരീരം നന്നായി പരിപാലിച്ചു, ഫിറ്റായി തുടര്‍ന്നു, എപ്പോഴും എന്റെ മികച്ച വേര്‍ഷന്‍ പുറംലോകത്തെ കാണിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്വന്തം കാര്യം നോക്കുക എന്നതിനര്‍ത്ഥം സുഹൃത്തുക്കളുമായി ഗുണമേന്മയുള്ള നിമിഷങ്ങള്‍ ചെലവഴിക്കുന്നതും, സെയ്ഫിനൊപ്പം പാചകം ചെയ്യുകയോ വ്യായാമം ചെയ്യുന്നതോ. അല്ലെങ്കില്‍ ഫിറ്റ്നസ് കാര്യങ്ങളോ, കുടുംബത്തിനൊപ്പമുള്ള സമയമോ എല്ലാം ചേര്‍ന്നതാണ്. ഇവയെല്ലാം മികച്ചതാകണം. ഒരു നല്ല ഭക്ഷണം, ഹൃദയംഗമമായ സംസാരം, അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍ എന്നിവ ഉപയോഗിച്ച് എന്നും എന്റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും.
”പ്രായം സൗന്ദര്യത്തിന്റെ ഭാഗമാണ്. അത് ശരീരത്തിലെ ചുളിവുകളോട് പോരാടുന്നതിനോ ചെറുപ്പമായി കാണാന്‍ ശ്രമിക്കുന്നതിനോ അല്ല; അത് നിങ്ങളുടെ വയസിനെ സ്‌നേഹിക്കുന്നതിനെക്കുറിച്ച് കൂടിയാണ്. എനിക്ക് 44 വയസ്സുണ്ട്, ബോട്ടോക്സിന്റെയോ ഏതെങ്കിലും സൗന്ദര്യവര്‍ദ്ധക ചികില്‍സയുടെ ആവശ്യമൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
എന്റെ ഭര്‍ത്താവ് എന്നെ സെക്സിയായി കാണുന്നു, എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാന്‍ അത്ഭുതമായി തന്നെ നില്‍ക്കുന്നുവെന്നാണ്, എന്റെ സിനിമകളില്‍ ഇപ്പോള്‍ എന്റെ പ്രായത്തെ പ്രതിഫലിപ്പിക്കുന്ന അതില്‍
അഭിമാനിക്കുന്നതുമായ വേഷങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ആരാണെന്ന് ആളുകള്‍ മനസിലാക്കണം. അതില്‍ അവര്‍ അഭിനന്ദിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ കരീന പറയുന്നു.

Related Articles

Back to top button