LATESTNATIONALTOP STORY

‘എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍’അഭിനന്ദനവുമായി സ്റ്റാലിന്‍

ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും സാമൂഹികസമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകുന്നേരം മൂന്നരയ്ക്കു നടന്ന ചടങ്ങിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker