സംസ്ഥാനത്തെ എന്‍സിപി ഘടകത്തില്‍ തര്‍ക്കം രൂക്ഷം. പിസി ചാക്കോയോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വവുമായി ഇനി സഹകരിക്കില്ലെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പറഞ്ഞു. തന്നെ അവഗണിക്കുന്നവര്‍ക്കിടയിലേക്ക് ഇനിയില്ല എന്ന് തോമസ് കെ തോമസ് പറഞ്ഞു.
പാര്‍ട്ടിയില്‍ പിസി ചാക്കോയുടെ മാടമ്പിത്തരമാണെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം. എന്‍സിപി കുട്ടനാട് ഫ്രാക്ഷന്‍ എന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ദേശീയ നേതൃത്വത്തെ താന്‍ കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍സിപി തന്റെ പാര്‍ട്ടിയാണ് താനല്ല പുറത്തു പോകേണ്ടതെന്ന് തോമസ് കെ തോമസ് പറയുന്നു. ശരത് പവാറിനൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. തോമസ് കെ തോമസിനെ പിന്തുണച്ച ആലപ്പുഴ എന്‍സിപി ജില്ലാ പ്രസിഡണ്ടിനെയും, യുവജന വിഭാഗം ജില്ലാ പ്രസിഡന്റിനെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു തോമസ് കെ തോമസ്.