BREAKING NEWSKERALALATEST

എന്‍എസ്എസിന്റെ കോടതിയലക്ഷ്യ നോട്ടീസിന് പിന്നാലെ മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുന്നോക്ക സമുദായ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 166 സംവരണേതര വിഭാഗങ്ങളുടെ പട്ടിക ആണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 2021 ഏപ്രില്‍ 23നകം സര്‍ക്കാര്‍ മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണെന്നും എന്നാല്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും കാണിച്ച് എന്‍എസ്എസ് ചീഫ് സെക്രട്ടറിക്കെതിരെ എന്‍എസ്എസ് കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയിരുന്നു.
മുന്നോക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതു വഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന 10 ശതമാനം സംവരണം നഷ്ടമാകുന്നുവെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്.

Related Articles

Back to top button