BREAKING NEWSKERALA

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ പോസ്റ്റര്‍ പ്രതിഷേധം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. ഭൂമി ഇടപാട് വിവാദത്തില്‍ വത്തിക്കാന്‍ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം. സീറോ മലബാര്‍ സഭാ ദിനത്തിലാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതിരൂപതയെ വഞ്ചിച്ച ബിഷപ്പ് ആന്റണി കരിയില്‍ തിരികെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമാഫിയകള്‍ക്ക് വേണ്ടി മാര്‍പ്പാപ്പയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന സിനഡ് നടപടി തിരുത്തണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. അല്മായ മുന്നേറ്റത്തിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker