LATESTKERALA

എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രമെന്ന് ഡിഎംഒ

എറണാകുളത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം. ഇന്നു കൂടി മാത്രമേ വാക്‌സിൻ വിതരണം നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എം. കെ കുട്ടപ്പൻ പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം നടത്തുകയെന്നും ഡിഎംഒ പറഞ്ഞു.

സ്റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിൻ തീർന്നിരിക്കുകയാണെന്നും സ്റ്റോക്ക് ലഭിക്കാതെ ഇനി വാക്‌സിൻ വിതരണം നടക്കില്ലെന്നും ഡിഎംഒ വിശദീകരിച്ചു. ജില്ലയിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. ബെഡ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായും ഡിഎംഒ വ്യക്തമാക്കി.

Related Articles

Back to top button