BUSINESSBUSINESS NEWS

എറന്‍ഡോയുടെ സേവനങ്ങള്‍ക്ക് ഇനി വാട്‌സ്ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം

കൊച്ചി: കേരളത്തിലെ ആദ്യ ഹൈപ്പ!ര്‍ ലോക്കല്‍ ഡെലിവറി കമ്പനിയായ എറന്‍ഡോയുടെ സേവനങ്ങള്‍ക്ക് ഇനി വാട്‌സ്ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം. വാട്‌സ്ആപ്പ് ബിസിനസിന്റെ ആപ്ലിക്കേഷ? പ്രോഗ്രാമിംഗ് ഇന്റര്‍ ഫേസിലൂടെ (എപിഐ) ഡെലിവറി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യ കമ്പനിയാണ് എറന്‍ഡോ.
ഭക്ഷണം, പലചരക്ക്, മരുന്ന്, മീന്‍, ഇറച്ചി ഉത്പന്നങ്ങള്‍, പിക്ക് ആന്റ് ഡ്രോപ് തുടങ്ങി എറന്‍ഡോയുടെ എല്ലാ സേവനങ്ങളും വാട്‌സ്ആപ്പിലൂടെ ലഭ്യമാണ്.
വാട്‌സ്ആപ്പ് നമ്പറായ 7994834834 എന്ന നമ്പറിലേക്ക് ‘ഹലോ’ എന്ന് മെസേജ് അയച്ചാല്‍ ഉടന്‍ തന്നെ ഏത് സേവനമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള ഓട്ടോമേറ്റഡ് മെസേജ് ലഭിക്കും. ഇതില്‍ നിന്നും ആവശ്യമായ സേവനത്തിന്റെ ഓപ്ഷന്‍ നമ്പര്‍ മറുപടി മെസേജ് അയച്ചുകൊണ്ട് തിരഞ്ഞെടുക്കാം. സാധനങ്ങള്‍ ഡെലിവറി ചെയ്യേണ്ട സ്ഥലം വാട്‌സ്ആപ്പ് ലൊക്കേഷനില്‍ നിന്ന് പങ്കുവയ്ക്കുകയോ, ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യാം. ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ തത്സമയ വിവരങ്ങള്‍ ഇതേ ചാറ്റിലൂടെ തന്നെ അറിയാനാകും. പണം അടയ്ക്കാനുള്ള ലിങ്കും ചാറ്റിലെത്തും.
ഫോണില്‍ ഒരുപാട് ആപ്പുകള്‍ കുമിഞ്ഞു കൂടുന്നതില്‍ നിന്നും സ്‌റ്റോറേജ് സ്‌പേസ് നഷ്ടമാകുന്നതില്‍ നിന്നും വലിയ ആശ്വാസമാണ് എറന്‍ഡോയുടെ ഈ നൂതന ആശയം.
വളരെ എളുപ്പത്തില്‍, മെസേജ് അയക്കുന്ന ലാഘവത്തോടെ ആര്‍ക്കും സേവനം ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷകളിലും മെസേജുകള്‍ വായിക്കാനാകുമെന്ന് എറന്‍ഡോയുടെ സ്ഥാപകരിലൊരാളായ ഷമീര്‍ പത്തായക്കണ്ടി പറഞ്ഞു.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മെസേജുകള്‍ ലഭ്യമാക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ബംഗളുരു എന്നീ നഗരങ്ങളി? നിന്ന് മാത്രമായി പ്രതിമാസം ശരാശരി 1.5 ലക്ഷം ഡെലിവറികളാണ് എറന്‍ഡോ നടത്തുന്നത്. കേരളത്തിലെ മൂന്ന് പ്രധാന
നഗരങ്ങളില്‍, ഓടിത്തുടങ്ങിയ എറന്‍ഡോയുടെ വണ്ടികള്‍ കഴിഞ്ഞ വര്‍ഷമാണ് അതിര്‍ത്തി കടന്ന് ബെംഗളൂരുവിലുമെത്തിയത്. ദക്ഷിണേന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് കൂടി സേവനം
വിപുലീകരിക്കുന്നതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്..ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, മൈസൂര്‍, മംഗലാപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷം എറന്‍ഡോയുടെ ഡെലിവറി വാഹനങ്ങള്‍ ഓടിത്തുടങ്ങുക.
സ്വന്തമായി വിതരണ സംവിധാനമില്ലാത്ത ബിസിനസുകള്‍ ക്കും പുതിയ ഇ കൊമേഴ്‌സ് സംരംഭകര്‍ക്കും ഒരു ബി ടു ബി വിതരണ സേവന ദാതാവയും എറന്‍ഡോ പ്രവര്‍ത്തിക്കുന്നു.
2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എറന്‍ഡോ ചുരുക്കത്തില്‍ വീടിന് പുറത്തിറങ്ങാതെ നമ്മുടെ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള പാലമെന്ന് വിശേഷിപ്പിക്കാം. സാധനങ്ങളും സേവനങ്ങളും ഉപഭോക്താക്ക? പറയുന്ന കടയിലോ വീട്ടിലോ ഓഫീസില് നിന്നോ എത്തിച്ചു നല്‍കും.
വീട്ടില്‍ മറന്നു വച്ച സാധനങ്ങള്‍ കൊണ്ടുവരാനും, മരുന്ന് വാങ്ങാനും, വൈദ്യുതിയുടേത് ഉള്‍പ്പടെയുള്ള ബില്ലുകള്‍ അടയ്ക്കാനും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തു തരാന്‍ എറന്‍ഡോയുടെ ഡെലിവറി ടീം വിളിപ്പുറത്തുണ്ട്.
തിരക്കേറിയ ദൈനംദിന ജീവിതത്തില്‍ സമയം കൊല്ലിയായ പല ജോലികളും വിശ്വസ്തതയോടെ ചെയ്തു കൊടുക്കുന്നു എന്നതാണ് എറന്‍ഡോയെ ജനകീയമാക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker