LIFE STYLEBREAKING NEWSWORLD

എല്ലാത്തിനും ഒരു വെറൈറ്റി വേണ്ടേ… ഇതാ ‘പുരോഹിതരുടെ’ ഫാഷന്‍ഷോ

ടൂര്‍ണായി: വൈദികരുടെ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് നടത്തിയ ഫാഷന്‍ ഷോ. ബെല്‍ജിയം നഗരമായ ടൂര്‍ണായിയിലെ ഒരു കത്തീഡ്രല്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് മുപ്പതോളം മോഡലുകള്‍ പുരോഹിതരുടെ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് റാമ്പിലെത്തിയത്.
കത്തീഡ്രലിന്റെ മതപരമായ തുണിത്തരങ്ങളുടെ ശേഖരം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതര്‍ പാറഞ്ഞു. സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച തൊപ്പികള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിച്ച ഫാഷന്‍ ഷോ കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഈ വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത് കത്തീഡ്രല്‍ ചരിത്രകാരനായ മിഷേല്‍ അമാന്‍ഡ് ജാക്വസ് പറഞ്ഞു.
പള്ളിയോട് ചേര്‍ന്നുള്ള പ്രത്യേക മുറികളിലാണ് ഈ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് ദ ടൂര്‍ണായി കത്തീഡ്രല്‍ പ്രസിഡന്റ് റൂഡി ഒപ്‌സോമര്‍ പറഞ്ഞു. ഈ വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ഇനിയും അവതരിപ്പിക്കാതിരിക്കുന്നത് ലജ്ജാകരമായ കാര്യമാണ്. മതപരമായ വിശ്വാസങ്ങള്‍ക്ക് അപ്പുറമാണ് ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പതിനേഴാം നൂറ്റാണ്ട് മുതല്‍ 21മത് നൂറ്റാണ്ടുവരെ വൈദികര്‍ ഉപയോഗിച്ചിരുന്ന തിരുവസ്ത്രങ്ങളും അവയ്ക്ക് കാലാനുസൃതമായി ഉണ്ടായ മാറ്റങ്ങളും വ്യക്തമാക്കി തരുന്നതായിരുന്നു ഫാഷന്‍ ഷോ. കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ആഭരണങ്ങള്‍ കാണിക്കാന്‍ സാഹചര്യത്തിലായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തിരുകര്‍മ്മങ്ങള്‍ക്കായി വൈദികര്‍ ഉപയോഗിക്കുന്ന ഈ വസ്ത്രങ്ങള്‍ പവിത്രമായി കണക്കാക്കപ്പെടുന്നതാണെന്നും വൈദികര്‍ ഒഴികെയുള്ള ആളുകള്‍ക്ക് അവ ധരിക്കാന്‍ കഴില്ലെന്ന് ഒപ്‌സോമര്‍ പറഞ്ഞു. എന്നാല്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫാഷന്‍ ഷോ നടത്തുന്നതിനായി ടൂര്‍ണായി ബിഷപ്പ് ഗൈ ഹാര്‍പിഗ്‌നി അനുമതി നല്‍കിയത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലക്രമേണ വൈദികരുടെ വസ്ത്രധാരണ രീതി മാറിയെന്ന് ജാക്വസ് പറഞ്ഞു. പഴയ കാലഘട്ടത്തില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരുന്നു. എന്നാല്‍ 1965 ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സ്ഥാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വസ്ത്രങ്ങള്‍ ലളിതമായെന്നും അദ്ദേഹം വ്യക്തമാക്കി. പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു സെറ്റ് വസ്ത്രത്തിന് നിസാര വിലയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഏകദേശം 250,000 മുതല്‍ 300,000 യൂറോ വരെയാണ് വിലയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker