തിരുവനന്തപുരം: കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാനാകില്ലെന്നാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎമ്മിന് വ്യത്യസ്ത നിലപാടുള്ളതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാര്‍ട്ടികളായി നില്‍ക്കുന്നത്. കേരളത്തില്‍ ഇത് ബാധകമല്ലെന്ന് ബിനോയ് വിശ്വം തന്നെ പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.
ഇന്ത്യയൊട്ടാകെ ബിജെപിയെ എതിര്‍ക്കാന്‍ ഇടതുപക്ഷം ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ബദലായി ഇടതുപക്ഷം തന്നെ അവിടെ വരണമെന്നില്ല. മറ്റ് പലരും ആ സ്ഥാനത്ത് വന്നേക്കാം. ബിനോയ് വിശ്വം ഒരു യാഥാര്‍ത്ഥ്യമാണ് പറഞ്ഞതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.